Skip to main content

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങള്‍

കേരള വനം-വന്യജീവി വകുപ്പ് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മലപ്പുറം ഗവ കോളജില്‍ നടക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ പെന്‍സില്‍ ഡ്രോയിങും 11.45 മുതല്‍ 12.45 വരെ ഉപന്യാസ മത്സരവും ഉച്ചയ്ക്ക് 2.15 മുതല്‍ 4.15 വരെ വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരവും നടത്തും.  ഒക്‌ടോബര്‍ മൂന്നിന് 10 മുതല്‍ ഒന്ന് വരെ ക്വിസ് മത്സരവും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ മലയാള പ്രസംഗവും നടത്തും. അന്നേ ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തിയാല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

date