Skip to main content

വയോജന സംഗമം ഇന്ന്

വയോജന ദിനത്തോടനുബന്ധിച്ച് (ഒക്ടോബര്‍ ഒന്ന് )കൊണ്ടോട്ടി ഐ.സി.ഡി.എസ്, നഗരസഭ, കൊണ്ടോട്ടി ഗവ:വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ് എസ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ 'ഇന്നലെ ഇന്ന് കേള്‍ക്കുമ്പോള്‍' എന്ന പേരില്‍ വയോജന സംഗമം സംഘടിപ്പിക്കും. സമൂഹത്തില്‍ ഒറ്റപെടല്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ശ്രദ്ധയും പരിചരണവും നല്‍കുന്നതിനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും പുതുതലമുറക്ക് അവരെ കേള്‍ക്കാനും ചേര്‍ത്തുപിടിക്കാനുമുള്ള അവസരം നല്‍കുന്നതിനുമാണ് സംഗമം സംഘടിപ്പിക്കുന്നത്.

date