Skip to main content

'പോഷണ്‍ 2022' സംഘടിപ്പിച്ചു

പോഷണ മാസാചരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ' പോഷണ്‍ 2022' സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.ഗായത്രി അധ്യക്ഷയായി. പൊന്നാനി ഐ.സി.ഡി.എസിലെ ശിശുവികസന പദ്ധതി ഓഫീസര്‍ ഒ.പി. രമ  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എടപ്പാള്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലെ ഡോ. ഹരിയുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസും മലബാര്‍ ഡെന്റല്‍ കോളജിന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ദന്ത പരിശോധന ക്യാമ്പും, അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്കായി പാചകമത്സരം, പോഷകാഹാര പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ എസ്.ആര്‍ രാജീവ്, ഐ.സി.ഡി.എസ് സ്റ്റാഫംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, അമ്മമാര്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

date