Skip to main content

സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്റെ പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വ്യവസായവത്ക്കരണ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. 2022-2023 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ 70 സംരംഭകര്‍ പങ്കെടുത്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു.  

 
'വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും' എന്ന വിഷയത്തില്‍ തിരൂരങ്ങാടി ഉപജില്ലാ വ്യവസായ ഒഫീസര്‍ ഷഹീദ് വടക്കേതില്‍, എം.എസ്.എം.ഇ മേഖലയിലെ 'ബാങ്കുകളുടെ പങ്കും പദ്ധതികളും' എന്ന വിഷയത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട.സീനിയര്‍ മാനേജര്‍ സുശീല്‍ ബാബു എന്നിവര്‍ സെമിനാറുകള്‍ നടത്തി. അബ്ദുള്‍ റഹീം എന്റര്‍പ്രണര്‍ഷിപ്പ്  മോട്ടിവേഷന്‍ ക്ലാസ് നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്റ്റാര്‍ മുഹമ്മദ്, ജാഫര്‍ ഷരീഫ്, മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉമ്മു സല്‍മ, വ്യവസായ വികസന ഔഫീസര്‍ ശിഭി കെ.പി, റിസോഴ്സ് പേഴ്സണ്‍ പി.വി ശ്യാംജിത്ത് എന്നിവര്‍ സംസാരിച്ചു.

date