Skip to main content

ന്യു ഇന്ത്യാ ലിറ്ററസി പ്രോഗ്രാം സര്‍വേ പരിശീലന പരിപാടിക്ക് തുടക്കമായി

ന്യു ഇന്ത്യാ ലിറ്ററസി പ്രോഗ്രാം സര്‍വേ പരിശീന പരിപാടിക്ക് കാളികാവ് പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ സാക്ഷരതാ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഈ മാസം 28, 29, 30 തീയതിക്കകം പരിശീലനം നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നടത്തിയത്. കേരളത്തിലെ മുഴുവന്‍ നിരക്ഷരരെയും കണ്ടെത്തി അവരെ പഠന കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുളള പദ്ധതിയാണ് നടപ്പാക്കുന്നത്. കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാണ് പദ്ധതിയുടെ ലക്ഷ്യം.
 പരിശീലനം ലഭിച്ച ആളുകള്‍ ഒക്ടോബര്‍ രണ്ടിന് എല്ലാ വീടുകളും സന്ദര്‍ശിച്ച് നിരക്ഷരരുടെ ലിസ്റ്റ് തയ്യാറാക്കി സാക്ഷരതാ മിഷനെ ഏല്‍പ്പിക്കും. പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷനാണ് പരിപാടിയുടെ ചുമതല . ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രമാ രാജന്‍ അധ്യക്ഷയായി. സാക്ഷരതാ പ്രേരക് പി. രാധ പരിശീലനത്തിന് നേതൃത്വം നല്‍കി.

date