Skip to main content

പോഷകമേള നടത്തി

പോഷക മാസാചരണത്തിന്റെ ഭാഗമായി കാലടി ഗ്രാമ പഞ്ചായത്തില്‍ ഐ.സി.ഡി. എസ് പൊന്നാനി പ്രോജക്റ്റിന്റെ നേതൃത്വത്തില്‍  'പോഷണ്‍ മാഹ് 2022' സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസലം കെ തിരുത്തി പരിപാടി ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. കെ ആനന്ദന്‍, റംസീന ഷാനൂബ്, എം. ജയശ്രീ, സുരേഷ് പനക്കല്‍, കെ. ജി ബാബു, എ. ലെനിന്‍, ബഷീര്‍ തുറയാറ്റില്‍, എം. രജിത, കെ. ബല്‍ക്കീസ്, ഐ.സി .ഡി. എസ് സൂപ്പര്‍ വൈസര്‍ പി. രജനി, പഞ്ചായത്ത് സെക്രട്ടറി പി. എം ഷാജി, തുടങ്ങിയവര്‍ പങ്കെടുത്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സി മണിലാല്‍, സതീഷ് അയ്യാപ്പില്‍ എന്നിവര്‍പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. പോഷകാഹാരങ്ങളുടെ പ്രദര്‍ശനവും നടന്നു

.

date