Skip to main content

നഷ്ടപരിഹാര തുകയും പുനരധിവാസ പാക്കേജും നവംബർ 26 ന് വിതരണം ചെയ്യും

മാനാഞ്ചിറ- വെളളിമാട്കുന്ന് റോഡ് വികസത്തിനു വേണ്ടി കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസ്തുത ഏറ്റെടുക്കലിൽ കൈവശഭൂമി നഷ്ടപ്പെട്ട ഭൂവുടമകൾക്കുളള നഷ്ടപരിഹാരം, പ്രസ്തുത ഭൂമിയിലുൾപ്പെട്ട കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുളള പുനരധിവാസ പാക്കേജ് എന്നിവ ഉൾപ്പെടുന്ന അവാർഡ് നവംബർ 26 ന് വിതരണം ചെയ്യും.   

 

വൈകുന്നേരം 6.00 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവാർഡുകൾ വിതരണം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും.

 

അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കൾ നവംബർ 26 ന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ സഹിതം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം.

 

 

 

 

date