Skip to main content

നവീകരിച്ച കുര്യന്‍മല അങ്കണവാടി കുട്ടികൾക്കായി തുറന്നു കൊടുത്തു

നവീകരിച്ച കുര്യന്‍മല നമ്പർ പത്ത് അങ്കണവാടി കുട്ടികൾക്കായി തുറന്നു കൊടുത്തു. മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല അങ്കണവാടി കൊണ്ട് സംസ്ഥാന കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയുമെല്ലാം   വിവിധ പദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തുന്നത് പ്രാദേശിക തലത്തിൽ അങ്കണവാടികൾ മുഖേനയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ പറഞ്ഞു.

വർഷങ്ങളായി ഉപയോഗശൂന്യമായിരുന്ന കെട്ടിടം നവീകരിച്ചാണ് അങ്കണവാടിക്ക് തുറന്നുകൊടുത്തത്. നിലവിൽ സ്ഥലപരിമിതി കുറഞ്ഞ ചെറിയ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.

വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം അബ്ദുള്‍സലാം, നിസ അഷറഫ്, കൗണ്‍സില്‍ അംഗങ്ങളായ  അസംബീഗം, നെജില ഷാജി,പി.വി രാധാക്യഷ്ണന്‍, ജോര്‍ജ് ജോളി മണ്ണൂര്‍, ജാഫര്‍ സാദിക്ക് കെ.കെ.സുബൈര്‍, ആശാവര്‍ക്കര്‍ സിന്ധു സുരേഷ്, അങ്കണവാടി ടീച്ചര്‍ കെ.കെ ശാന്തമ്മ  എന്നിവര്‍ സംസാരിച്ചു.

 

date