Skip to main content

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) മുൻനിര പദ്ധതിയായ  യങ്ങ് ഇന്നവേറ്റർസ് പ്രോഗ്രാം (YIP) 2022വിവിധ സർക്കാർ വകുപ്പുകളുടെയും സർവ്വകലാശാകളുടെയും മറ്റ് ഏജൻസികളുടെയും സമ്പൂർണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  സംസ്ഥാനത്തെ 13 മുതൽ 37 വയസ്സ് വരെയുള്ള യുവജനങ്ങളിൽ യഥാർത്ഥ ജീവിത പ്രശ്ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാസംസ്ഥാനതല വിജയികളാകുന്ന ടീമുകൾക്ക് പാരിതോഷികങ്ങൾ നൽകുന്നു. YIP പ്രൊജക്റ്റ് ചെയ്യുന്ന  വിദ്യാർത്ഥികൾക്ക് ഡൊമൈൻസാങ്കേതികവിദ്യബിസിനസ്സ് പ്ലാൻ രൂപീകരണംബൗദ്ധിക സ്വത്ത് സംരക്ഷണംപ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയിൽ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷൻ പദ്ധതിയാണ് യങ് ഇന്നോവേറ്റർസ് പ്രോഗ്രാം എന്ന് കെ-ഡിസ്‌ക്ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

പി.എൻ.എക്സ്. 5889/2022

date