Skip to main content

സ്‌കൂളുകളില്‍ ഇനി വിഷരഹിത പച്ചക്കറി; ഹരിത സമൃദ്ധി-വിഭവ സമൃദ്ധി പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

രാമല്ലൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത സമൃദ്ധി - വിഭവ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ പച്ചക്കറി തോട്ടമൊരുക്കുന്നത്. സ്‌കൂളുകളില്‍ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടങ്ങളുടെ നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വഹിച്ചു. 

 

നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കനിവ് ക്ലബ്ബ് കണ്‍വീനര്‍ സയീദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കര്‍, എഡിഎ പേരാമ്പ്ര ആര്‍.ബിന്ദു, നൊച്ചാട് കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, എന്‍എംഒ പേരാമ്പ്ര സൂര്യ, കെ.ബഷീര്‍, സി.ഗംഗാധരന്‍, യു.കെ.ശശി തുടങ്ങിയവര്‍ സംസാരിച്ചു. ജൈവകര്‍ഷകന്‍ യു.കെ. ദാമോദരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. പ്രധാനധ്യാപിക എം.കെ. സിന്ധു സ്വാഗതവും പിടിഎ പ്രസിഡന്റ് സ്വപ്നേഷ് നന്ദിയും പറഞ്ഞു. അര ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. അഗ്രി ക്ലിനിക്കിന്റെ സഹായത്തോടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പറമ്പില്‍ നിന്നും ശേഖരിച്ച മണ്ണ് പരിശോധന നടന്നു.

 

 

 

 

 

date