Skip to main content

ചലച്ചിത്ര പ്രദര്‍ശനം

 

ആലപ്പുഴ: ചേര്‍ത്തല ശ്രീനാരായണ കോളജ് മലയാള വിഭാഗത്തിന്റെയും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡിസബര്‍ 1ന് ചലച്ചിത്ര പ്രദര്‍ശനവും ടൂറിംഗ് ടാക്കീസ് വിളംബര ജാഥയ്ക്ക്

സ്വീകരണവും നല്‍കും. ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരണാര്‍ഥമാണ് സഞ്ചരിക്കുന്ന സിനിമാ വണ്ടിയ്ക്ക് സ്വീകരണം നല്‍കുന്നത്.

രാവിലെ 10-ന് കോളജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പ്രദര്‍ശനം പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.എന്‍. ഷാജി ഉദ്ഘാടനം ചെയ്യും. വകുപ്പ് അധ്യക്ഷന്‍ ടി.ആര്‍. രതീഷ് അധ്യക്ഷനാകും. സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട് ആമുഖ പ്രഭാഷണം നടത്തും.

ചലച്ചിത്ര നിരൂപകന്‍ ഡോ.ബ്ലെയ്സ് ജോണി മലയാള സിനിമയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കും. പ്രിയ പ്രിയദര്‍ശനന്‍, ഡോ.വി.എസ്. ശ്രീജിത്ത്കുമാര്‍ എന്നിവര്‍ സംസാരിക്കും.

രാവിലെ 11.30-ന് ഈജിപ്ഷ്യന്‍ ചലച്ചിത്രം ക്ലാഷും(അറബിക്) ഉച്ചയ്ക്ക് 1.30-ന് മലയാള ചലച്ചിത്രം തിങ്കളാഴ്ച നിശ്ചയവും പ്രദര്‍ശിപ്പിക്കും.

date