Skip to main content

തൊഴില്‍ മേളയും നിക്ഷേപക സംഗമവും നടത്താന്‍ ജില്ലാ പഞ്ചായത്ത്

വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേള, നിക്ഷേപ സംഗമം എന്നിവ ഉടന്‍ നടത്താന്‍ ജില്ലാ പഞ്ചയാത്ത്  ഭരണസമിതി യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2022-23 വര്‍ഷത്തെ വിവിധ പദ്ധതികളും പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി അതത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലെ പദ്ധതികളിലേക്കുള്ള ടെണ്ടര്‍ , ക്വട്ടേഷന്‍ അംഗീകാരം നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേള, നിക്ഷേപ സംഗമം എന്നിവ ഉടന്‍ നടത്താനും വിവിധ പദ്ധതികളിലെ കരാരുകാരുടെ ബില്ലുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം ആവശ്യപ്പെട്ടു.

ജില്ലയിലെ 200 വിദ്യാര്‍ഥികള്‍ക്ക് വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ സാധ്യമാക്കിയ വിങ്സ് പദ്ധതിയുടെ പിന്നണി പ്രവര്‍ത്തകരെ യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അഭിനന്ദിച്ചു. വികസന, പൊതുമരാമത്ത്, ക്ഷേമകാര്യം തുടങ്ങി സ്റ്റാന്റിംഗ് കമ്മിറ്റികള്‍ നടപ്പു വര്‍ഷത്തെ വിവിധ പദ്ധതികളിലെ പുരോഗതിയും പുതിയ പദ്ധതികളും ചര്‍ച്ച ചെയ്തു.

ജില്ലാതല കേരളോത്സവം 2022 നടത്തിപ്പിനായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റി രൂപികരിക്കാന്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്തിലെ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്മെന്റിനാവശ്യമായ ലാപ്ടോപ്, ഡെസ്‌ക്ടോപ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,  പഞ്ചായത്ത് സെക്രട്ടറി, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date