Skip to main content

ദേശീയപാതയിൽ ലെയിൻ ട്രാഫിക് കർശനമാക്കും

 

കേരളത്തിൽ  ദേശീയപാതയിൽ ലെയിൻ ട്രാഫിക് നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിലും നടപടികൾ സ്വീകരിച്ചുവരുന്നതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ദേശീയപാതകളിൽ ലൈൻ ട്രാഫിക് കർശനമായി പാലിക്കുന്നതിന് പോലീസിന്റെ ആഭിമുഖ്യത്തിൽ ചെക്പോസ്റ്റുകളിലും ടോൾബൂത്തുകളിലും വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. ദേശീയ പാതകളിൽ പോലീസ് നടത്തുന്ന പരിശോധനയിൽ ലൈൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തില്ല. എന്നാൽ വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തിൽ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ നടപടികൾ സ്വീകരിക്കും. ദേശീയപാതയിലും മറ്റ് റോഡുകളിലും പോലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ചും നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കും.

date