Skip to main content

പുനർലേലം

 

തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലും നെടുപുഴ സ്റ്റേഷനിൽ അവകാശികളില്ലാതെ സൂക്ഷിച്ച് വെച്ചിരിക്കുന്നതുമായ 20 ഗ്രാം സ്വർണ്ണം ഡിസംബർ 14ന് രാവിലെ 11 മണിക്ക്  നെടുപുഴ പൊലീസ്  സ്റ്റേഷനിൽ പരസ്യമായി പുനർലേലം /ടെണ്ടർ  വഴി വിൽപന നടത്തും.
പുനർലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേണ്ടതും ലേലം  തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്  നിരതദ്രവ്യം 1000/- അടച്ച് രസീത് വാങ്ങേണ്ടതുമാണ്. സ്വർണ്ണം വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ ഡിസംബർ 13ന് വൈകിട്ട് 4 മണിക്ക് മുമ്പായി തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലോ തൃശൂർ അസിസ്റ്റൻ്റ് കമ്മിഷണറുടെ ഓഫീസിലോ അയക്കണം. ഫോൺ : 0487 2423511

date