പ്രൊബേഷന്‍ അവബോധ സെമിനാര്‍ നടത്തി
ആലപ്പുഴ: പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രൊബേഷന്‍ അവബോധ സെമിനാറും നേര്‍വഴി പദ്ധതിയും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജായ ജില്ല ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്മാന് ജോബിന് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പോലീസ് പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സബ് ജഡ്ജായ ജില്ല ലീഗല്‍ സര്‍വീസ് കമ്മറ്റി സെക്രട്ടറി എം.ടി. ജലജ റാണി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി. എസ്.ടി. സുരേഷ് കുമാര്‍, ജില്ല പ്രൊബേഷന്‍ ഓഫീസര്‍ എസ്. ഷാജഹാന്, അഡീഷണല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ ജി. സന്തോഷ്, ജില്ല പ്രൊബേഷന്‍ ഓഫീസര്‍ അനവദ്യ, ഡി.എം.എച്ച്.പി. പ്രോജക്ട് ഓഫീസര്‍ മീര വിജയന്, സാമൂഹ്യക്ഷേമ വകുപ്പ് റിട്ട. റീജണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പ്, ജില്ല പ്രൊബേഷന്‍ ഓഫീസ്, ജില്ല നിയമസേവന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments