Skip to main content

സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദം വിദ്യാഭ്യാസ യോഗ്യതയുളള 20 നും 37 നും ഇടയിൽ പ്രായമുളള ഉദ്യോഗാർഥികളെ സിവിൽ സർവ്വീസ് മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് കൊല്ലം ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 'ഡ്രീംസ് സിവിൽ സർവ്വീസ് കോച്ചിംഗ്' എന്ന പരിശീലന പദ്ധതിയിലേക്ക് സംസ്ഥാനത്തെ സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സ്ഥാപനം നൽകുന്ന പരിശീലനങ്ങൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ (സാമ്പത്തിക വിശകലനം ഉൾപ്പെടെ) അടങ്ങിയ താല്പര്യപത്രം ഡിസംബർ 15നു വൈകിട്ട് 5നു മുൻപായി കൊല്ലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2794996.

പി.എൻ.എക്സ്. 5918/2022

date