Skip to main content

സഞ്ചരിക്കുന്ന സിനിമാവണ്ടിയ്ക്ക് സ്വീകരണമൊരുക്കി കലാലയം

 

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥം കാസർകോഡ് നിന്നും പര്യടനം ആരംഭിച്ച  സഞ്ചരിക്കുന്ന സിനിമാവണ്ടിയ്ക്ക് (ടൂറിംഗ് ടാക്കീസ് ) ചേർത്തല ശ്രീനാരായണ കോളേജിൽ സ്വീകരണമൊരുക്കി.

ഒൻപത് മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വിളംബര ജാഥ സംഘടിപ്പിച്ചത്.

 ആലപ്പുഴ ജില്ലയിൽ ചേർത്തല ശ്രീനാരായണ കോളേജ് മലയാളവിഭാഗമാണ്  ജാഥയ്ക്ക് സ്വീകരണമൊരുക്കിയത്. 

പരിപാടിയുടെ ഭാഗമായി മുൻ
രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവും നേടിയ ഈജിപ്‌ഷ്യൻ ചലച്ചിത്രം 'ക്ലാഷ്' (അറബിക്) ,ദേശിയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മലയാള ചലച്ചിത്രം 'തിങ്കളാഴ്ച നിശ്ചയം ' എന്നിവ പ്രദർശിപ്പിച്ചു.

കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പാൾ പ്രൊഫ.പി.എൻ.ഷാജി ഉദ്ഘാടനം ചെയ്തു. വകുപ്പ് അദ്ധ്യക്ഷൻ ടി.ആർ.രതീഷ് അദ്ധ്യക്ഷനായി.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട് ആമുഖ പ്രഭാഷണം നടത്തി.

ദേശിയ - സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ചലച്ചിത്ര നിരൂപകൻ , ഡോ.ബ്ലെയ്സ് ജോണി,'മലയാള സിനിമയുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.ഡോ.വി.എസ്.ശ്രീജിത്ത്കുമാർ സ്വാഗതവും എസ്. സുനിജ നന്ദിയും പറഞ്ഞു.

date