Skip to main content

സംരംഭകത്വ പ്രായോഗിക വർക്ക്ഷോപ്പ്

 

വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കീഡ്),കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗങ്ങളെക്കുറിച്ച് അഞ്ചു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്ററിൽ ഡിസംബർ 19 മുതൽ 23 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 

മൈക്രോ ന്യൂട്രിയന്റ് ആപ്ലിക്കേഷൻ, വിളകളുടെ എണ്ണം, നാശനഷ്ടം എന്നിവ വിലയിരുത്തൽ, വിളവ് കണക്കാക്കൽ തുടങ്ങിയ സെഷനുകളാണ് പരിശീലനത്തിലുള്ളത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,180 രൂപയാണ് ഫീസ്. തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം ഫീസ് അടച്ചാൽ മതിയാകും. താത്പര്യമുള്ളവർ കീഡിൻ്റെ വെബ്സൈറ്റ് ആയ www.kied.info യിൽ ഓൺലൈനായി ഡിസംബർ 13നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 20 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 0484 2532890, 2550322.

date