Skip to main content

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കോയിപ്രം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ) യോഗ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റ്, പി.ജി.ഡിപ്ലോമ (യോഗ ), ബി എ എം എസ് , ബി എന്‍ വൈ എസ്, എം എസ്‌സി (യോഗ), എം ഫില്‍ (യോഗ) എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഡിസംബര്‍  16 ന്  ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോയിപ്രം ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9048397964.  

date