Skip to main content

അപേക്ഷാ തീയതി നീട്ടി

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുളള അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി.

 

പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം).   ആകെസീറ്റ് - 25. അധ്യയന മാധ്യമം -മലയാളം.പ്രവേശനയോഗ്യത- ബിടെക് -സിവില്‍ എഞ്ചിനിയറിംഗ്,ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200രൂപ.

 

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ), പ്രായപരിധി - 35 വയസ്. യോഗ്യത - എസ്.എസ്.എല്‍.സി. ആകെ  സീറ്റ് -40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം - മലയാളം. അപേക്ഷ ഫീസ് - 100രൂപ

 

ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി ഇല്ല. യോഗ്യത-എസ്.എസ്.എല്‍.സി.  ആകെസീറ്റ് 25. അപേക്ഷ ഫീസ്-200രൂപ.
www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷിക്കാം.

 

വിലാസം : എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട പിന്‍689533. ഫോണ്‍: 0468 2319740, 9847053294, 9947739442.

date