Skip to main content

ജില്ലാ ആര്‍ച്ചറി സെലക്ഷന്‍ 5 ന്

ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ജില്ലാതല ആര്‍ച്ചറി സെലക്ഷന്‍ വിവിധ വിഭാഗങ്ങളിലായി  നടത്തുന്നു. അന്ത്യന്‍ റൗണ്ട്, റിക്കവര്‍, കോമ്പൗണ്ട് എന്നീ കാറ്റഗറികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി  മിനി- അണ്ടര്‍ 14, സബ് ജൂനിയര്‍-അണ്ടര്‍ 18, ജൂനിയര്‍- അണ്ടര്‍ 21,  സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് സെലക്ഷന്‍ നടത്തുക. ഫെബ്രുവരി  5 ന് ഞായറാഴ്ച  പെരിന്തല്‍മണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സെലക്ഷന്‍ ക്യാമ്പ് നടത്തും.. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9946302346 എന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെടണം.
 

date