Skip to main content

വികസന സെമിനാര്‍ നടത്തി

പതിനാലാം പഞ്ചവത്സര പദ്ധതി 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു.
നടുവട്ടം വിവാ പാലസില്‍ നടന്ന  പരിപാടി  ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.എന്‍ ദേവകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ മജീദ് പദ്ധതി വിശദീകരിച്ചു. സെമിനാറില്‍  പാര്‍പ്പിട രംഗത്ത് മുന്നേറ്റത്തിനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. വൈസ് പ്രസിഡന്റ് ദീപ മണികണ്ഠന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ. നജീബ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഇബ്രാഹിം മൂതൂര്‍, പഞ്ചായത്ത് അംഗങ്ങളായ മന്‍സൂര്‍ മരയങ്ങാട്ട്, യു.പി. പുരുഷോത്തമന്‍,പത്തില്‍ അഷ്‌റഫ്,ജാനകി, ശ്രീജ പാറക്കല്‍, പ്രഭാകരന്‍ നടുവട്ടം, അഷ്‌റഫ് മാണൂര്‍, കെ. ഭാസ്‌കരന്‍ വട്ടംകുളം, എം.എ. നവാബ്, എം. നടരാജന്‍, പി.എസ്. ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date