Skip to main content

കിസാൻ  മേള സംഘടിപ്പിച്ചു.

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ജൈവവൈവിധ്യ  പരിപാലന സമിതിയും സംയുക്തമായി കിസാൻ  മേള സംഘടിപ്പിച്ചു.കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി. കെ അധ്യക്ഷത വഹിച്ചു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീന. എസ്. പദ്ധതി വിശദീകരണം നടത്തി. 

വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ, നഴ്സറികൾ , ജൈവ ഉൽപാദന ഗ്രൂപ്പുകൾ എന്നിവയുടെ ഉൽപ്പന്നങ്ങളുടെ  പ്രദർശനവും,കേരള കാർഷിക സർവകലാശാല , കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിലെ പ്രദർശനവും സെമിനാറും പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചു.

നെൽകൃഷി, പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിൽ ഡോ.ധനലക്ഷ്മി, ഡോ. നാജിത എന്നിവർ വിഷയമവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷംസു കല്ലാട്ടയിൽ,ബിനീഷ മുസ്തഫ, 

ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ  ടി.രാമദാസ് മാസ്റ്റർ, താജുന്നീസ പി.വി., ബ്ലോക്ക് മെമ്പർമാരായ അജയൻ പുത്തൻപുരയ്ക്കൽ, പി.റംഷാദ്, നൂറുദ്ദീൻ പോഴത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ എം കെ സുബൈർ, സുരേഷ് കാക്കനാത്ത് ,  രാജൻ.പി, കെ എം അനന്തകൃഷ്ണൻ ,  യൂസഫലി പി.പി., രാമകൃഷ്ണൻ , അയിരൂർ മുഹമ്മദാലി കമറുദ്ദീൻ എന്നിവർ സംസാരിച്ചു.

date