Skip to main content

വിദ്യാഭ്യാസ ധനസഹായം

വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബി പി എൽ വിഭാഗത്തിനാണ് അർഹത. വിവാഹ മോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾ, ഭർത്താവ് ഉപേക്ഷിച്ചുപോയവരുടെ മക്കൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവരുടെ മക്കൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾ, എ ആർ ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന എച്ച് ഐ വി ബാധിതരായ വ്യക്തികളുടെ കുട്ടികൾ എന്നിവർക്ക് ധനസഹായത്തിന് അർഹതയുണ്ട്.  
ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ സഹായം ലഭിക്കൂ. മറ്റ് സ്‌കോളർഷിപ്പുകൾ കൈപ്പറ്റുന്നവർ അർഹരല്ല. സംസ്ഥാന സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ധനസഹായം. അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പർ വരുന്ന പേജ് -അപേക്ഷകയുടെയും കുട്ടിയുടെയും പേരിലുളള ജോയിന്റ് അക്കൗണ്ട് അപ് ലോഡ്‌  ചെയ്യണം.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കണം.

date