Skip to main content

ക്വട്ടേഷൻ/ടെണ്ടർ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക് ഡിപ്പാർട്ട്മെന്റിലെ സിമുലേഷൻ ലാബിലേക്ക് ബാറ്ററികൾ സൂക്ഷിക്കാൻ ഗ്രിൽ വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്മെന്റിൽ ആശയവിനിമയ സാങ്കേതിക വിദ്യകൾക്കായുള്ള ഗവേഷണ പ്രൊജക്ട് പ്രോട്ടോകോൾ പൂർത്തിയാക്കുന്നതിനും സുരക്ഷ നടപ്പാക്കലിനും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.
കേരള ഫോക്ലോർ അക്കാദമിയുടെ ഫെബ്രുവരി 21 മുതൽ 27 വരെ ഏഴ് ദിവസം തലശ്ശേരി പൊന്ന്യം പുല്ലോടി ഏഴരക്കണ്ടത്തിൽ സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം പരിപാടിക്കായി 30X40 അടി ബലമുള്ള സ്റ്റേജ്, പന്തൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04972 778090.
മാടായി ഗവ. ഐ ടി ഐയിലെ സി ഒ പി എ ട്രേഡിലേക്ക് ആവശ്യമായ ലാബ് സ്ട്രക്ചേർഡ് കാബ്ളിംഗ് സംഭരണത്തിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ഉച്ചക്ക് മൂന്ന് മണി വരെ. ഫോൺ: 0497 2876988.

date