Skip to main content

ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളെജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ്-ഇന്റീരിയര്‍-ടെലിവിഷന്‍ പ്രൊഡക്ഷന്‍- ആംബിയന്‍സ്-ആര്‍ക്കിടെക്ചറല്‍ ലൈറ്റിങ് എന്നിങ്ങനെ ലൈറ്റിങ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിങ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസിലും https://srccc.in/download ലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0471 2325101, 8281114464.

date