Skip to main content

മാമാങ്ക യാത്ര ഫെബ്രുവരി അഞ്ചിന്

 

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് മാമാങ്ക യാത്ര സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. 710 രൂപയാണ് ചാര്‍ജ്ജ്. ഭക്ഷണ ചെലവ് യാത്രികര്‍ വഹിക്കണം. രാവിലെ ആറിന് ആരംഭിച്ച് രാത്രി എട്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9947086128 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

date