Skip to main content
ഫോട്ടോ: ചുണ്ടക്കാട് വക്കീല്‍പടി ഹാളില്‍ നടന്ന പാലിയേറ്റീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പി.പി സുമോദ് എം.എല്‍.എ സംസാരിക്കുന്നു.

പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു

 

കാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ അസുഖങ്ങളാല്‍ അവശതയനുഭവിക്കുന്നവരുടെ മാനസികസംഘര്‍ഷം ഇല്ലാതാക്കുക ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് സംഗമം നടത്തിയത്. ചുണ്ടക്കാട് വക്കീല്‍പടി ഹാളില്‍ നടന്ന പരിപാടി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പാലിയേറ്റിവ് രോഗികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ അധ്യക്ഷനായി. ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്‍ മുഖ്യാതിഥിയായി. കാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശന്‍, സ്ഥിരം സമിതി അധ്യക്ഷരായ മണി വാവുള്ളിപ്പതി, ബീന ഗോപി, ഗിരിജ രാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എ തമീസ് അഹമ്മദ്, കാവശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണകുമാര്‍, പാലിയേറ്റിവ് നഴ്‌സ് ഗിരിജ, പാലിയേറ്റീവ് രോഗികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date