Skip to main content

ടി.എസ് രാമനാഥ അയ്യർ പ്രഭാഷണവും സെമിനാറും വെള്ളിയാഴ്ച

തിരുവനന്തപുരം എൻജിനിയറിങ് കോളജ് (സിഇടി) സിവിൽ എൻജിനിയറിങ് വിഭാഗം സംഘടിപ്പിക്കുന്ന ആറാമത് പ്രൊഫ. ടി.എസ്. രാമനാഥ അയ്യർ പ്രഭാഷണവും ആധുനിക ഭൂസാങ്കേതിക സമ്പ്രദായങ്ങളെക്കുറിച്ചുള്ള ദേശീയ സെമിനാറും ഫെബ്രുവരി മൂന്നിന് നടക്കും. രാവിലെ 9.30ന് ഇന്ത്യൻ ജിയോ ടെക്നിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. അനിൽ ജോസഫ് ഉദ്ഘാടനം ചെയ്യും. സിഇടി പ്രിൻസിപ്പൽ ഡോ. വി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും. പ്രൊഫ. ടിഎസ്ആർ പ്രഭാഷണം പ്രൊഫ. എം.ആർ.മാധവ് (ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എമിറിറ്റസ് പ്രൊഫസർ) നിർവഹിക്കും. ഡോ. അനിൽ ജോസഫ്, മനിമോൾ കോരുള, ഡോ. ബാലൻ കെ എന്നിവരും പ്രഭാഷണങ്ങൾ നടത്തും.

പി.എൻ.എക്സ്. 597/2023

date