Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

 

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ നടക്കുന്നത്  കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളിൽ.

 
ഫീൽഡ് ടെക്നീഷ്യൻ-അതർ  ഹോം അപ്ലയൻസസ് യോഗ്യത:എസ്.എസ്.എൽ.സി      പ്രായം:18-30വരെ
കാലാവധി  :3 മാസം

അപേക്ഷകർ കോർപറേഷൻ /മുൻസിപ്പാലിറ്റി പരിധിയിൽ  താമസിക്കുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവർ ആയിരിക്കണം. PMAY ഗുണഭോക്താക്കൾക്കും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ അംഗങ്ങൾ/അതിദരിദ്രർ /ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കും മുൻഗണന. അയൽക്കൂട്ട അംഗങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്

താൽപര്യമുള്ളവർ 0484 2985252 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ  താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി 15.02.2023.

date