Skip to main content

ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്‌സിൽ ബിരുദാനന്ത ബിരുദം (യു.ജി.സി നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 21-41.

താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന  അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ആറിനു രാവിലെ 11 നു കോളേജിൽ ഹാജരാകണം.

പി.എൻ.എക്സ്. 622/2023

date