Skip to main content

തദ്ദേശ ദിനാഘോഷത്തിന് ഒരുങ്ങി തൃത്താല ലോഗോ പ്രകാശനം ചെയ്തു

തൃത്താലയിൽ ഫെബ്രുവരി 18, 19 തീയതികളിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിളാ മേരി ജോസഫ് ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം ചടങ്ങിൽ പങ്കെടുത്തു. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ ക്ലർക്ക് മാട്ടി മുഹമ്മദാണ് ലോഗോ രൂപകൽപ്പന ചെയ്തത്. തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മത്സരത്തിലൂടെ ക്ഷണിച്ച എൻട്രികളിൽ നിന്നാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. ലോഗോ ഡിസൈൻ ചെയ്തയാൾക്കുള്ള പുരസ്‌കാരം ഫെബ്രുവരി 18ന് തദ്ദേശ ദിനാഘോഷത്തിന്റെ ഉദ്ഘാടനചടങ്ങിൽ വിതരണം ചെയ്യും.

ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽവൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം മന്ത്രി എം ബി രാജേഷുംഓപ്പൺ ഫോറം പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം സമ്മേളനത്തിൽ വിതരണം ചെയ്യും. അതിദാരിദ്ര നിർമാർജനംശുചിത്വ കേരളംതൊഴിൽ സംരംഭങ്ങളും, പ്രാദേശിക സാമ്പത്തിക വികസനവുംസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽതനതു വിഭവ സമാഹരണം എന്നിവ സംബന്ധിച്ച് വിപുലമായ ചർച്ചകൾക്ക് തദ്ദേശ ദിനാഘോഷം വേദിയാകും. ഫെബ്രുവരി 14 മുതൽ കലാപരിപാടികളും ഫെബ്രുവരി 16 മുതൽ വിപുലമായ എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് യാഥാർഥ്യമായ ശേഷമുള്ള ആദ്യത്തെ തദ്ദേശ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

പി.എൻ.എക്സ്. 626/2023

date