Skip to main content

ലേലം ചെയ്യും

കോടതി പിഴ കുടിശ്ശിക ഈടാക്കുന്നതിനായി ആതവനാട് കൊള്ളത്ത് വളപ്പില്‍ താമി മകന്‍ പുരുഷോത്തമന്‍ എന്നയാള്‍ക്ക് അവകാശപ്പെട്ട ആതവനാട് വില്ലേജില്‍ റീ.സര്‍വ്വേ 357/1 ല്‍ പെട്ട 26.5 സെന്റ് ഭൂമിയിലും റീ സര്‍വ്വേ 221/4 ല്‍ പെട്ട 26.75 സെന്റ് ഭൂമിയിലും പെട്ട എല്ലാ കുഴിക്കൂര്‍ ചമയങ്ങളും ഫെബ്രുവരി 7 ന് രാവിലെ 11 മണിക്ക് ഇതേ സ്ഥലത്ത് വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി കുടിശ്ശിക ഈടാക്കുന്നതിനായി ഇരിമ്പിളിയം കോലോത്ത് പറമ്പില്‍ മൊയ്തീന്‍ കുട്ടി മകന്‍ അലവി എന്നയാളുടെ പേരില്‍ ഇരിമ്പിളിയം വില്ലേജിലുള്ള റീ. സര്‍വ്വേ 275/7 ല്‍ പെട്ട 2.85 ആര്‍സ് ഭൂമിയും 275/6 ല്‍ പെട്ട 90 ച. മീറ്റര്‍ ഭൂമിയും ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 2 ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
 
റോയല്‍റ്റി കുടിശ്ശിക ഈടാക്കുന്നതിനായി ഇരിമ്പിളിയം തറയ്ക്കല്‍ മുഹമ്മദ് ഹാജി മകന്‍ തറയ്ക്കല്‍ ഷഹീദ് എന്നയാളുടെ പേരില്‍ ഇരിമ്പിളിയം വില്ലേജിലുള്ള സര്‍വ്വേ 327/12 ല്‍ പെട്ട 8.10 ആര്‍സ് ഭൂമി ഫെബ്രുവരി 27 ന് രാവിലെ 11 ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date