Skip to main content

സോഷ്യല്‍  വെല്‍നസ്്  പരിപാടിക്ക് തുടക്കം

യുവജനങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പാത്ത് വേ സോഷ്യല്‍  വെല്‍നസ്്  പരിപാടിക്ക് മമ്പാട് എം.ഇ.എസ് കോളജില്‍ തുടക്കമായി. കോളേജ് മൈനോരിറ്റി സെല്ലും  വിമന്‍ ഡെവലപ്‌മെന്റ് സെല്ലും കൂടി നടത്തുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട  ന്യൂനപക്ഷ  വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന  ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ മന്‍സൂര്‍ അലി പരിപാടി ഉദ്ഘാടനം ചെയ്തു.  പെരിന്തല്‍മണ്ണ  സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പി റജീന  മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ് ഡീന്‍   ഡോ. ബഷീര്‍ പി.ടി, മൈനോരിറ്റി സെല്‍  കോര്‍ഡിനേറ്റര്‍  അഷ്‌റഫ് പി. കെ , ഒ.ബി.സി സെല്‍  കോര്‍ഡിനേറ്റര്‍ ഹംസത്തലി എ.പി. എന്നിവര്‍ സംസാരിച്ചു. വിമന്‍ സെല്‍ കോ- ഓര്‍ഡിനേറ്റര്‍    ഷെറിന്‍ കെ. റഹിമാന്‍ സ്വാഗതവും കോളേജ്  യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഇ.ഹതീക്ക നന്ദിയും പറഞ്ഞു. ഫെബ്രുവരി ഒന്ന്, ഏഴ് , പത്ത്  തിയതികളിലായാണ്  വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ നടക്കുന്നത്.  നൂസിയ. ,  ഹാജറ എം. വി. എന്നിവര്‍ ആദ്യ ദിവസത്തെ ക്ലാസ്സുകള്‍ നയിച്ചു.

date