Skip to main content

സ്‌കോളർഷിപ്പ്: മത്സര പരീക്ഷ

പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള ഈ അധ്യയന വർഷത്തെ സ്‌കോളർഷിപ്പിനായി ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കായി മത്സര പരീക്ഷ നടത്തുന്നു. കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തലുകൾ സഹിതം ഫെബ്രുവരി 20നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഫോൺ: 0497 2700357.

date