Skip to main content

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആർ സി ഓഫീസിൽ ലഭിക്കും. അപേക്ഷാ ഫോറം https://srccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ്  ചെയ്തെടുത്തും അപേക്ഷിക്കാം.  വിശദാംശങ്ങൾ www.srccc.inൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ഫെബ്രുവരി 15നകം ലഭിക്കണം.

date