Skip to main content

സംരംഭങ്ങള്‍ക്ക്  സബ്‌സിഡി; ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രം മുഖേന സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡിയും മൂലധന  സബ്‌സിഡിയും അനുവദിക്കുന്നു. പലിശ സബ്‌സിഡി സ്‌കീമിലൂടെ ഈ സാമ്പത്തിക വര്‍ഷം ബാങ്ക് വായ്പയോടുകൂടി തുടങ്ങിയ മുഴുവന്‍ കച്ചവട സേവന  ഉത്പാദന സംരംഭകര്‍ക്കും  വായ്പ പലിശയുടെ ആറ് ശതമാനം വരെ അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡിയായി തിരികെ നല്‍കും.  6 മാസം പൂര്‍ത്തിയായ സംരംഭങ്ങള്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം.  പത്ത് ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. പ്രാഥമിക സഹകരണ ബാങ്ക് ഒഴികെയുളള ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളായിരിക്കണം. സംരംഭങ്ങള്‍ക്കായി 15 മാസത്തിനുള്ളില്‍ എടുത്ത എല്ലാ വായ്പയും പദ്ധതിയില്‍ പരിഗണിക്കും. മൃഗസംരക്ഷണ സംരംഭങ്ങള്‍ പദ്ധതികള്‍ക്ക് പലിശയിളവിന് അര്‍ഹതയുണ്ടായിരിക്കില്ല. ഓരോ ആറ് മാസം കൂടുമ്പോഴും പലിശയിളവിന് അപേക്ഷിക്കാന്‍ പദ്ധതിയില്‍ സൗകര്യമുണ്ടാകും. കൂടൂതല്‍ വിവരങ്ങള്‍ പഞ്ചായത്തുകളിലെ വ്യവസായ വാണിജ്യ വകുപ്പിലെ ഇന്റേണ്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ 9895282195, 9539505770, 7559037699.
 

date