Skip to main content
കണ്ണൂർ പോലീസ് മൈതാനിയിലെ പുഷ്‌പോത്സവ നഗരിയിൽ കേരള പോലീസിൻ്റെ മെഗാ ഷോ 'യോദ്ധാവ്'

ലഹരി മുക്ത കേരളത്തിനായി കേരള പോലീസിന്റെ 'യോദ്ധാവ്' അരങ്ങേറി

പൂക്കളുടെ പോലുള്ള പുഞ്ചിരി കുഞ്ഞുങ്ങളുടെ ചുണ്ടിൽ എന്നെന്നും നിലനിർത്താൻ ലഹരി മുക്ത കേരളത്തിനായുള്ള ആഹ്വാനവുമായി കണ്ണൂർ പോലീസ് മൈതാനിയിലെ പുഷ്‌പോത്സവ നഗരിയിൽ കേരള പോലീസിൻ്റെ മെഗാ ഷോ 'യോദ്ധാവ്' അരങ്ങേറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ അഡീഷനൽ എസ് പി എ വി പ്രദീപ് അധ്യക്ഷനായി. ജനമൈത്രി പൊലീസ് എ ഡി എൻ ഒ കണ്ണൂർ സിറ്റി എൻ സതീശൻ, പുഷ്പോത്സവം പ്രോഗ്രാം കൺവീനർ പി വി രത്നാകരൻ, ജോയിൻ്റ് കൺവീനർ കെ പി വിനോദ്, ജനറൽ കൺവീനർ വി പി കിരൺ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജനമൈത്രി ഡയറക്ടറേറ്റിന്റെ പോലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്രാ ടീം ഒരുക്കിയ ലഹരിക്കെതിരായ മെഗാ ഷോ '     കേരള പോലീസ് മേധാവി അനിൽ കാന്തിന്റെ നേതൃത്വത്തിൽ ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസർ നിശാന്തിനിയുടെ ആശയത്തിലാണ് ഒരുക്കിയത്. ഈ കലാ വിരുന്നിന്റെ രചന ബഷീർ മണക്കാട് നിർവഹിച്ചു. അരങ്ങിലും അണിയറയിലും കേരള പോലീസ് ഡ്രാമാ ടീമിലേയും ഓർക്കസ്ട്രാ ടീമിലേയും പോലീസുകാർ അണിനിരന്നു. നാട് നേരിടുന്ന വിപത്തായ ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ കേരള സർക്കാരും കേരള പോലീസും സംയുക്തമായി  ആവിഷ്‌ക്കരിച്ച കർമ്മ പദ്ധതിയാണ് 'യോദ്ധാവ്.
 

date