Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍

എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

 

അഡ്മിഷന്‍ ലഭിക്കുന്നതിന്  നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.bcdd.kerala.gov.inwww.egrantz.kerala.gov.in. ഫോണ്‍: 0484 2983130.

date