Skip to main content

സ്വരാജ് ട്രോഫി 2023 : പുരസ്‌കാര നിര്‍ണയ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

 

2023 തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സ്വരാജ് ട്രോഫി-2023 പുരസ്‌കാര നിര്‍ണയ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ കണ്‍വീനറായും ജില്ലാ  പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ ആസൂത്രണ സമിതി നോമിനി ടി.ആര്‍ അജയന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ് എന്നിവര്‍ അടങ്ങിയ അഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

date