Skip to main content

നവകേരളം കര്‍മ്മ പദ്ധതി:  ഇന്റേണ്‍ഷിപ്പിന് അവസരം

 

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന മാപ്പത്തോള്‍ പരിപാടിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അവസരം. ജിയോഗ്രഫി/ജിയോളജി വിഷയങ്ങളില്‍ ബിരുദം, എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് മാസമാണ് കാലാവധി.  അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപെന്‍ന്റും നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്കിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

date