Skip to main content

ആപ്താമിത്രാ സ്‌കീം വോളണ്ടിയര്‍മാരുടെ സെലക്ഷന്‍

നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്- അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ആപ്താമിത്രാ സ്‌കീമിലേക്ക്  18 നും 40നും ഇടയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നു.  ആപത്ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനം നല്‍കുന്നതിനാണ് ആപ്താമിത്ര വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് 12 ദിവസത്തെ പരിശീലനം അഗ്നിരക്ഷാ നിലയങ്ങളില്‍ നല്‍കും.  പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  മാത്രം 'പ്രചോദന സഹായം' എന്ന നിലയില്‍ 2400 രൂപ അനുവദിക്കും. കൂടാതെ യൂണിഫോം,  9000 രൂപ വിലമതിക്കുന്ന അടിയന്തിര പ്രവര്‍ത്തന കിറ്റ് എന്നിവ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നല്‍കും.

 

പ്രായം -  18-40 ( എക്സ് ആര്‍മി ഓഫീസര്‍, വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, സിവില്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് മാത്രം പ്രായപരിധിയില്‍ ഇളവുണ്ട്).
വിദ്യാഭ്യാസ യോഗ്യത -  ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ.് ഫെബ്രുവരി 16 ന് അടുത്തുള്ള അഗ്നിരക്ഷാ നിലയങ്ങളില്‍ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാം.        

പത്തനംതിട്ട   -04682-222001, അടൂര്‍  - 04734-229100, തിരുവല്ല - 0469-2600101,   റാന്നി - 04735 224101, സീതത്തോട്  -04735 258101, കോന്നി  -  04682-245300.

date