Skip to main content

കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം: 'വിശ്വാസ്' എറണാകുളം ചാപ്റ്റര്‍ രൂപികരിച്ചു

 

    
    കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളാകുന്നവര്‍ക്കായി നിയമ സഹായവും കൗണ്‍സിലിങും ഉള്‍പ്പെടെ നല്‍കുന്ന വിശ്വാസ്(VISWAS- Victims Information, Sensitisation, Welfare & Assistance Socirty) എന്ന  സംഘടനയുടെ എറണാകുളം ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടുടെ ക്യാമ്പ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് രൂപികരിച്ചത്. 

    യഥാര്‍ത്ഥ ഇരകള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വിശ്വാസിന്  നല്‍കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും അജ്ഞതയുള്ളവര്‍ ഇന്നും സമൂഹത്തില്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് നിയമ സഹായവും കൗണ്‍സലിങും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വേഗത്തില്‍ നല്‍കാന്‍ വിശ്വാസിന് കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു. 

     ജില്ലാ കളക്ടര്‍ ആണ് സംഘടനയുടെ പ്രസിഡന്റ്. സിറ്റി പോലീസ് കമ്മീഷണര്‍ ജില്ലാതല ഉപദേശക സമിതി ചെയര്‍മാന്‍. 

     പ്രോസിക്യുഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ പി.പ്രേംനാഥാണ് സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി അഡ്വ. വി.എച്ച് ജാസ്മിന്‍, അഡ്വ. അനില്‍ എസ് രാജ് എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ. നിഹാരിക ഹേമ രാജ്, അഡ്വ. സി.പ്രബിത എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും അഡ്വ.എം.എസ് ശരത് ട്രഷററുമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ഷാജു, അഡ്വ. പാര്‍വതി മേനോന്‍, ഡോ. സുജിത് ഹര്‍ഷന്‍, ഡോ.കെ.പി വിനോദ് കുമാര്‍, റീന സബിന്‍ എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍.  

    വിശ്വാസിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ ചാപ്റ്ററാണ് എറണാകുളം ജില്ലയില്‍ രൂപികരിച്ചത്. ആദ്യ ചാപ്റ്റര്‍ 2012 പാലക്കാടാണ് ആരംഭിച്ചത്.
 

date