Skip to main content

മത്സ്യത്തൊഴിലാളികൾക്ക് വാടക: ബാങ്ക് വിവരം ലഭ്യമാക്കണം

        കടൽക്ഷോഭം കാരണം വീട് നഷ്ടപ്പെട്ടതും ഭാഗികമായി നഷ്ടപ്പെട്ടതുമായ പേട്ട വില്ലേജിലെ മത്സ്യത്തൊഴിലാളികൾക്ക് വാടക നൽകുന്നതിന് ഇനിയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടില്ലാത്തവർ 7നകം വിശദാംശങ്ങൾ തിരുവനന്തപുരം താലൂക്ക് ഓഫീസിൽ ലഭ്യമാക്കണം. ബാങ്ക് വിവരം ലഭ്യമാക്കാത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. ഇനി 21 പേരാണ് വിവരം നൽകാനുള്ളത്.

പി.എൻ.എക്സ്. 630/2023

date