Skip to main content

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാൻ കമ്മിറ്റി

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇന്ധനത്തിന്റെയും സ്‌പെയർപാർട്‌സിന്റെയും വിലവർധനയുടെ അടിസ്ഥാനത്തിൽ ചരക്ക് വാഹനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് വാഹന ഉടമകൾ ദീർഘനാളായി ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ കൺവീനറായ അംഗ കമ്മിറ്റി ഈ മേഖലയിലെ വിവിധ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ചരക്ക് വാഹന ഉടമകളുടെയും ഈ മേഖലയിലെ മറ്റ് സംഘടനകളുടെയും പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ഏപ്രിൽ 30 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകർട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർചരക്കു വാഹന ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾഗതാഗത വകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 652/2023

date