Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ 21ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോംഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതപ്രായംപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്‌സിംഗ് സ്റ്റാഫിന്റെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിന്റെ രണ്ട് ഒഴിവുമാണുള്ളത്.

ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും. അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 9,000 രൂപയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർകേരള സമഖ്യ സൊസൈറ്റിറ്റി.സി. 20/1652, കല്പനകുഞ്ചാലുംമൂട്കരമന.പി.ഒതിരുവനന്തപുരം. ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.comവെബ്‌സൈറ്റ്: www.keralasamakhya.org.

പി.എൻ.എക്സ്. 679/2023

date