Skip to main content

പനി:  389 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (ആറ്) 389 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ അഞ്ച് പേരില്‍ നാല് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. നാറാണംമൂഴി, കോഴഞ്ചേരി, ചിറ്റാര്‍  എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. നിരണത്തും കടമ്മനിട്ടയിലുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 67 പേര്‍ ചികിത്സ തേടി. 

        (പിഎന്‍പി 2172/18)

date