Skip to main content

ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ എട്ടിന്

 

ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഈ മാസം നാളെ വൈകിട്ട് നാലിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടറുടെ ചാര്‍ജുള്ള എഡിഎം പി.റ്റി എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, ആര്‍ഡിഒ എം.എ.റഹിം, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രമതി രവി, രമ ജോഗീന്ദര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സരസ്വതി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                   (പിഎന്‍പി 2259/18)

date