Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 31-03-2023

ഫീസിളവ്; തീയതി നീട്ടി

വനിതാദിനത്തോട് അനുബന്ധിച്ചിച്ച് കെല്‍ട്രോണിന്റെ കണ്ണൂര്‍, തലശ്ശേരി സെന്ററുകളില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിലേക്ക് പ്രവേശനം എടുക്കുന്നവര്‍ക്കുള്ള ഫീസിളവ് ഏപ്രില്‍ എട്ട് വരെ നീട്ടി.  ഫോണ്‍: 9072592458, 0490 2321888.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച;
അഭിമുഖ കത്ത് വിതരണം

പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പരിധിയില്‍ വരുന്ന പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍-ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്ക് ഏപ്രില്‍ 10 മുതല്‍ 13 വരെയും ചെറുപുഴ ഗ്രാമപഞ്ചായത്തിലേക്ക് അപേക്ഷ  നല്‍കിയവര്‍ക്ക്  ഏപ്രില്‍ 17 മുതല്‍ 20 വരെയും കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചക്കുള്ള അഭിമുഖ കത്ത് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ അപേക്ഷകര്‍ക്ക് ഏപ്രില്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ 12 മണി വരെ ചെറുപുഴ ഗ്രാമപഞ്ചായത്തിലും പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ അപേക്ഷകര്‍ക്ക്  ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ പെരിങ്ങോം ഐസിഡിഎസ് ഒഫീസിലും നേരിട്ട് വിതരണം ചെയ്യും  
അപേക്ഷകര്‍ രശീതിയും അസ്സല്‍ തിരിച്ചറിയല്‍ രേഖയും സഹിതം നേരിട്ട് കൈപ്പറ്റേണ്ടതാണെന്ന് സിഡിപിഒ അറിയിച്ചു. ഫോണ്‍: 9447320557, 04985 236166.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടിഗ്ഗ് ആന്റ് മിഗ്ഗ് വെല്‍ഡിങ് കോഴ്‌സിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  ഐ ടി ഐ വെല്‍ഡിങ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം,  അല്ലെങ്കില്‍ ബി ടെക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യരായവര്‍ ഏപ്രില്‍ നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0497 2835183.

 
ലേലം

 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ വിവിധ എഞ്ചിനീയറിങ് ലാബുകളിലെ സ്‌ക്രാപ്പുകള്‍ ഡിസ്‌പോസ് ചെയ്യുന്നതിനായി ഏപ്രില്‍ 10ന് രാവിലെ 11 മണിക്ക് ലേലം നടത്തും.  ഫോണ്‍: 0497 2780226.

ദര്‍ഘാസ്

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിക, ഇന്നോവോ, ക്രിസേറ്റാ, ബൊലേറോ) കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് വാടകക്ക് നല്‍കുന്നതിന്  തയ്യാറുള്ള ഏജന്‍സികള്‍/ കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 17ന് ഉച്ചക്ക് 12 മണി വ െടെണ്ടര്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസില്‍ ലഭിക്കും.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്രൈം ക്രഷര്‍, മലബാര്‍ ക്രഷര്‍, ആദിത്യ കിരണ്‍ കോളേജ്, വട്ടയാട്, സുവിശേഷപുരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ ഒന്ന് ശനി  രാവിലെ ഏഴ് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളത്തൂര്‍, കുളത്തൂര്‍ അമ്പലം, തലക്കുളം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ ഒന്ന് ശനി രാവിലെ ഒമ്പത് മുതല്‍  ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും

date