Skip to main content
മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക് ' ക്യാമ്പയിന് തുടക്കം കുറിച്ചു

'മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക് ' ക്യാമ്പയിന് തുടക്കം കുറിച്ചു

 

നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആരോഗ്യജാഗ്രത 2023 ൻ്റെ  ഭാഗമായി 'മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക്' എന്ന പദ്ധതിക്ക് തുടക്കമായി.
വീടുകളിൽ സന്ദർശനം നടത്തി മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള പദ്ധതിക്കാണ് ആരംഭം കുറിച്ചത്. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പദ്ധതി ഉദ്ഘാടനം ചെയ്തു.

എല്ലാ വാർഡുകളിലും 50 വീടുകൾ അടങ്ങുന്ന ക്ലസ്റ്ററുകറുകളായി തിരിച്ച്‌   പ്രത്യേകം സ്ക്വാഡിനെ നിയോഗിക്കും. സ്ക്വാഡ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് ജൈവ അജൈവ ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിച്ച് പ്രത്യേക വിവരശേഖരണ ഫോറത്തിൽ രേഖപ്പെടുത്തി പോരായ്മകൾ റിപ്പോർട്ട് ചെയ്യും. ഈ വിധമാണ് മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക് എന്ന പദ്ധതിയുടെ പ്രവർത്തന രീതി ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി അധികൃതർക്ക് റിപ്പോർട്ട് ചെയ്യും.

വീടുകളിൽ ബോധവൽക്കരണ നോട്ടീസും വിതരണവും ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി നടന്നു. നാദാപുരം ഗ്രാമ പഞ്ചാത്തിലെ 8 ,9 വാർഡുകളിൽ തുടക്കം കുറിച്ച പദ്ധതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, വാർഡ് മെമ്പർ എ കെ ബിജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, റമീസ കുനിയിൽ ,ഉഷ കെ, ഇല്ലിക്കൽ കുഞ്ഞി സൂപ്പി ,സുനിത ചെമ്പ്ര എന്നിവർ പങ്കെടുത്തു.

date